പി വി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് എടവണ്ണ ഒതായിലെ വീടിന് മുന്നില്‍ ഫ്‌ലക്‌സ് ബോര്‍ഡ്. കൊല്ലാം, പക്ഷേ തോല്‍പ്പിക്കാനാകില്ല എന്ന തലക്കെട്ടോടെയാണ് ഫ്‌ലക്‌സ് ബോര്‍ഡ്. പിവി അന്‍വര്‍ വിപ്ലവ സൂര്യനാണെന്നും എഴുതിയിട്ടുണ്ട്.ടൗണ്‍ ബോയിസ് ആര്‍മിയുടെ പേരിലാണ് ഒതായയിലെ അന്‍വറിന്റെ വീടിന് മുന്നില്‍ ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
ബോര്‍ഡില്‍ എഴുതിയതിന്റെ പൂര്‍ണരൂപം:
‘കൊല്ലം, പക്ഷേ തോല്‍പ്പിക്കാനാകില്ല’
സൂര്യന്‍ അസ്തമിക്കാത്ത ബ്രീട്ടിഷ് സാമ്രാജ്യത്ത ശക്തികള്‍ക്കെതിരെ ഐതിസാഹസിക പോരാട്ടങ്ങളിലൂടെ മലപ്പുറത്തിന്റെ മണ്ണില്‍ വീരചരിതം രചിച്ച പുത്തന്‍വീട് തറവാട്ടിലെ പൂര്‍വീകര്‍ പകര്‍ന്നു നല്‍കിയ കലര്‍പ്പില്ലാത്ത പോരാട്ട വീര്യം സിരകളില്‍ ആവാഹിച്ച്…
ഇരുള്‍ മൂടിയ കേരള രാഷ്ട്രീയ ഭൂമികയുടെ ആകാശത്തിലേക്ക്… ജനലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ പൊന്‍ കിരണങ്ങള്‍ സമ്മാനിച്ചുകൊണ്ട് വിപ്ലവ സൂര്യനായി മലപ്പുറത്തിന്റെ മണ്ണില്‍ നിന്ന് ജ്വലിച്ചുയര്‍ന്ന പിവി അന്‍വര്‍ എംഎല്‍എയ്ക്ക് ജന്മനാടിന്റെ അഭിവാദ്യങ്ങള്‍’