സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിനെ പറ്റിയുള്ള വിവരങ്ങള്‍ കോഴിക്കോട്ടെത്തി ശേഖരിച്ച് ദേശീയ അന്വേഷണ ഏജന്‍സി. കൊച്ചിയിലെ എന്‍ ഐ എ ഉദ്യോഗസ്ഥനാണ് കോഴിക്കോടെത്തി അന്വേഷണ സംഘത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്.
ബംഗളുരുവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരുമായും സംസാരിച്ചു. കേസിലെ തീവ്രവാദബന്ധത്തിനു ശക്തമായ തെളിവ് ലഭിച്ചാല്‍ റിപ്പോര്‍ട്ടില്‍ എന്‍ ഐ എ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനാണ് സാധ്യത. ബംഗളുരുവിലുള്ള കോഴിക്കോട് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നാളെ നാട്ടിലേക്ക് തിരിച്ചേക്കും. ശേഖരിച്ച തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

Leave a Reply

Your email address will not be published. Required fields are marked *