പ്രമുഖ നാടൻ പാട്ടുകലാകാരനും കർട്ടൂണിസ്റ്റുമായ മനക്കര മനയിൽ പിഎസ് ബാനർജി (41) അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കോവിഡാനന്തര അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് ബാനര്‍ജി.ഏറെ ജനപ്രീതി നേടിയ താരക പെണ്ണാളെ എന്ന നാടൻ പാട്ട് പാടി ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് ബാനര്‍ജി. ചിത്രകാരൻ, ഗ്രാഫിറ് ഡിസൈനർ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു . ടെക്നോപാർക്കിലെ ഐ ടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു.
ഇതിനുശേഷം നിരവധി ശ്രദ്ധേയമായ നാടൻ പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്. ലളിത കലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ടെക്നോപാര്‍ക്കിലെ ഒരു ഐടി സംരംഭത്തിൽ ഗ്രാഫിക് ഡിസൈനറായിരുന്നു അദ്ദേഹം. ചിത്രകാരൻ, ഗ്രാഫിറ് ഡിസൈനർ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു ബാനർജി.ജൂലൈ രണ്ടിന് കൊവിഡ് പോസിറ്റീവായ ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മികച്ച യുവ മുൻപാണ് ബാനര്‍ജി തെരഞ്ഞെടുക്കപ്പെട്ടത്. പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കള്‍, ഭാര്യ ജയപ്രഭ, മക്കള്‍ ഓസ്കാര്‍, നൊബേൽ