ഇസ്രായേലിലെ ജനങ്ങളോട് സൈനിക മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നൽകി ഹിസ്ബുല്ല.ഇസ്രയേലിന്റെ വടക്ക് ഭാഗത്തുള്ള റെസിഡൻഷ്യൽ ഏരിയകളിലെ ജനങ്ങൾക്കാണ് ഹിസ്ബുള്ള മുന്നറിയിപ്പ് നൽകിയത്. ചില സെറ്റിൽമെൻ്റുകളിലെ കുടിയേറ്റക്കാരുടെ വീടുകൾ ഇസ്രായേൽ സൈന്യം ഉപയോഗിക്കുന്നുണ്ടെന്ന് ഹിസ്ബുല്ല അറിയിച്ചു. ഹൈഫ, ടിബീരിയാസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ സെറ്റിൽമെൻ്റുകൾക്കുള്ളിൽ ഇസ്രായേലിന്റെ സൈനിക താവളങ്ങളുണ്ടെന്നും ഹിസ്ബുല്ലയുടെ പ്രസ്താവനയിൽ പറയുന്നു.

ഒക്ടോബർ 8ന് സെൻട്രൽ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെടുകയും 117 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹിസ്ബുല്ല നേതാവായ വാഫിഖ് സഫയെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ലെബനൻ സുരക്ഷാ ഏജൻസികളും ഹിസ്ബുല്ലയും തമ്മിലുള്ള ബന്ധത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ആളാണ് വാഖിഫ് സഫ. ഹിസ്ബുല്ലയുടെ കോർഡിനേഷൻ യൂണിറ്റിന്റെ തലവനായ വാഫിഖ് സഫയെ ഇസ്രായേൽ ലക്ഷ്യമിട്ടെങ്കിലും ഇയാൾ രക്ഷപ്പെട്ടതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *