കണ്ണൂര്‍: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ പരാമര്‍ശങ്ങള്‍ നിഷേധിച്ച് കെ. ഗംഗധരന്‍. എഡിഎമ്മിനെതിരെ അഴിമതിയാരോപിച്ച് ഗംഗാധരന്‍ പരാതി നല്‍കിയെന്നായിരുന്നു ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ എഡിഎം നവീന്‍ ബാബുവിനെതിരെ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ടെന്നും പക്ഷെ നവീന്‍ തന്നോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും ഗംഗാധരന്‍ പറഞ്ഞു. അങ്ങനെ ഒരു മനോഭാവവും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും ഗംഗാധരന്‍ പറഞ്ഞു. പെട്രോള്‍ പമ്പ് വിവാദവും തന്റെ പരാതിയും വ്യത്യസ്തമാണെന്നും റിട്ട. അധ്യാപകന്‍ കൂടിയായ ഗംഗാധരന്‍ പറഞ്ഞു.

എഡിഎം അടക്കമുള്ള റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയത് മറ്റൊരു കാര്യത്തിനാണ്. അത് അഴിമതി ആരോപണത്തിനല്ല. സ്ഥലം മണ്ണിട്ട് നികത്തുന്നതിന് അനുമതി തേടിയാണ് എഡിഎമ്മിനെ സമീപിച്ചത്. അതില്‍ കാലതാമസമുണ്ടായി. സുഹൃത്തായ ദിവ്യയോട് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നുവെന്നും ഗംഗധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *