ന്യൂഡല്‍ഹി: മദ്‌റസകള്‍ അടച്ചുപൂട്ടണമെന്നും മദ്‌റസ ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നിര്‍ത്തണമെന്നുമുള്ള ദേശീയ ബാലാവകാശ കമീഷന്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ നിര്‍ദേശവുമായി ദേശീയ ബാലാവകാശ കമീഷന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ തുടര്‍നടപടിയെടുക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഈ കത്തിനെ തുടര്‍ന്ന് യു.പി, ത്രിപുര സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ ഹരജിയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

ബാലാവകാശ കമീഷന്റെ കത്തിനെ അടിസ്ഥാനമാക്കി യു.പി സര്‍ക്കാര്‍ മദ്‌റസകള്‍ക്കെതിരെ നടപടി ആരംഭിച്ചിരുന്നു. ഇതിനെ എതിര്‍ത്താണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഹര്‍ജി നല്‍കിയത്. തുടര്‍ന്ന്, ബാലാവകാശ കമീഷന്റെ ഉത്തരവ് നടപ്പാക്കരുതെന്ന് നിര്‍ദേശിച്ച കോടതി യു.പി, ത്രിപുര സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികളും സ്റ്റേ ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *