ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ആയിരത്തോളം ജനങ്ങളുടെ ആശ്രയമായ 6, 7, 8, 9, 10, 11, 12, 14 വാഡുകളിൽ ഉൾകൊള്ളുന്ന NCPC കുടിവെള്ള പദ്ധതി ഒരു മാസമായി മുടങ്ങി കിടക്കുകയാണ്. 20 ലക്ഷം രൂപ കുടിശ്ശിഖ വാട്ടർ അതോറിറ്റിയിൽ അടക്കാത്തതാണിതിന് കാരണം. കുടിവെള്ള പദ്ധതിക്ക് നേതൃതും നൽകുന്ന ഗുണഭോക്തകമ്മറ്റിയുടെ നിഷ്ക്രിയത്വവും കഴിവുകേടുമാണ് കുടി വെള്ളം മുടങ്ങാൻ കാരണം . കമ്മറ്റി യോഗം കൂടുകയോ വരവ് ചിലവ് കണക്ക് അവതരണമോ ഇല്ലാത്ത കമ്മറ്റി ഗുണഭോക്താക്കൾ നിന്ന് വ്യത്യസ്ഥ രൂപത്തിലാണ് ഭീമമായ പണം ഈടാക്കിയത്. ഗുണഭോക്താക്കളുടെ യോഗം വിളിച്ചു ചേർത്ത് ഓഡിറ്റ് ചെയ്ത കണക്കവതരിപ്പിക്കണമെന്നും ഈ പ്രദേശത്ത് കുടിവെള്ളമെത്തിക്കാനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് നേതാക്കൾ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. നിവേദക സംഘത്തിൽ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി.കെ. സുധാകരൻ ,കൺവീനർ അഹമ്മദ് കുട്ടിഅരയങ്കോട്, എൻ.പി. ഹംസ മാസ്റ്റർ, ടി വേലായുധൻ, എൻ.എം. ഹുസ്സയിൻ, എൻ.പി. ഹമീദ് മാസ്റ്റർ,, പി.ടി.സി.മുഹമദ് മാസ്റ്റർ ഫഹദ് പാഴൂർ, ഷാഫി മാസ്റ്റർ, ഉമ്മർ വെള്ളലശ്ശേരി ,പഞ്ചായത്ത് മെമ്പർമാരായ എം.കെ. അജീഷ്, പി.കെ ഹക്കീം മാസ്റ്റർ കളൻതോട് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *