തെഹ്റാന്‍: ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍ സൈന്യം. ആര്‍മിയാണ് സൈനികര്‍ കൊല്ലപ്പെട്ട വിവരം അറിയിച്ചത്. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ന് പുലര്‍ച്ചെ ഇസ്രായേല്‍ ആക്രമണം നടത്തിയത്.

തെഹ്റാന്റെ വടക്ക് ഭാഗത്തുള്ള സആദത്ത് ആബാദില്‍നിന്ന് പുക ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് പ്രതികരിച്ച യുഎസ് ഇസ്രായേലിനെ പിന്തുണച്ചു. ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിന് നേരെ ഒക്ടോബര്‍ ഒന്നിന് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റുല്ലയേയും ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയേയും വധിച്ചതിന് തിരിച്ചടിയായാണ് ആക്രമണമെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *