ആദിവാസികളും കർഷകരുമടങ്ങിയ 29 പേരെ മുട്ടിൽ മരംമുറിക്കേസ് പ്രതി പട്ടികയിൽ നിന്നൊഴിവാക്കി ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കേസിലെ പ്രതികളെ കഴിഞ്ഞ ദിവസം നാല് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 29 പേരെ പട്ടികയില്‍ നിന്ന്ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇതില്‍ 20 പേര്‍ എസ്ടി വിഭാഗത്തില്‍പ്പെടുന്നവരും 9 പേര്‍ കര്‍ഷകരുമാണ്.

അതേസമയം സിന്ധു, അജി എന്നീ റവന്യൂ ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാനുള്ള അനുമതി തേടിക്കൊണ്ടാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. മുഖ്യ പ്രതികളായ റോജി അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റില്‍, ആന്റോ അഗസ്റ്റിന്‍ എന്നിവർ പട്ടികയിൽ നിന്നൊഴിവാക്കിയവരെ കബളിപ്പിച്ചാണ് മരം കൊള്ള നടത്തിയെതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടത്തെൽ. ഇവരടക്കം ആറുപേരാണ് മരംമുറിക്കല്‍ കേസില്‍ ഇതിനോടകം അറസ്റ്റിലായത്.

കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടിമാറ്റിയതില്‍ ബിനാമി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതിനെ തുടർന്ന് ഇ ഡി കേസ് രജിസ്റ്റർ ചെയ്തു. . ക്രൈംബ്രാഞ്ചും വനംവകുപ്പും നല്‍കിയ പരാതികള്‍ പരിശോധിച്ച ശേഷമാണ് ഇഡി കേസ് രജിസ്‌ററര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *