റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങിന് മൊബൈല്‍ ആപ്പ്. ഒരാഴ്ച കൂടി ആപ്പിന്റെ സാങ്കേതിക പരിശോധനയുണ്ട്. വിജയകരമായാല്‍ സ്മാര്‍ട്ട് ഫോണിലൂടെ ആപ്പ് വഴി മസ്റ്ററിങ് നടത്തുമെന്നും മന്ത്രി അറിയിച്ചു.
നവംബര്‍ 30 വരെ മസ്റ്ററിങിനുള്ള ഡേറ്റ് നീട്ടിയിട്ടുണ്ട്. 11 വരെ ഐറിസ് സ്കാനര്‍ വഴി മസ്റ്ററിങ്. അതിനു ശേഷം മൊബൈല്‍ ആപ്പ് വഴി മസ്റ്ററിങ് നടത്തും. 100 ശതമാനം മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. മസ്റ്ററിങ് പൂര്‍ത്തിയാക്കാത്ത ഒരാള്‍ക്കും അരി നിഷേധിച്ചിട്ടില്ലെന്നും മേര e kyc എന്ന മൊബൈല്‍ ആപ്പ് ജനങ്ങളിലേക്ക് എത്തുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 84.21% എ.എ.വൈ , പി എച്ച് എച്ച് റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിങ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 84.21% എ.എ.വൈ , പി എച്ച് എച്ച് റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിങ് പൂര്‍ത്തീകരിച്ചു. 19,84,134 എ എ വൈ കാര്‍ഡ് ഉടമകളില്‍ 16,75,686 അംഗങ്ങളും 19,84,134 എ എ വൈ കാര്‍ഡ് ഉടമകളില്‍ 16,75,686 പേരും മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പി എച്ച് എച്ച് വിഭാഗത്തില്‍ 1,33,92,566 അംഗങ്ങളില്‍ 1,12,73,363 പേരും മസ്റ്ററിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1,29,49049 പേര് ആകെ മസ്റ്ററിങ് നടത്തി.