തിരുവനന്തപുരം: മാറനല്ലൂരില്‍ വാഹനാപകടത്തില്‍ പെട്ട യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട് അരമണിക്കൂര്‍ യുവാവ് റോഡില്‍ കിടന്നു. ആംബുലന്‍സ് എത്തും വരെ പൊലീസും നാട്ടുകാരും കാഴ്ചക്കാരായി നിന്നെന്നും ആക്ഷേപമുണ്ട്.

ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 108 ആംബുലന്‍സ് സമരത്തിലായതിനാല്‍ മറ്റൊരു ആംബുലന്‍സ് വിളിക്കാനെടുത്ത കാലതാമസമെന്നാണ് പൊലീസ് വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *