അമേരിക്കയുടെ 47-ാമത് പ്രസിഡന്റായ ഡൊണൾഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി . ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ച അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.

‘ചരിത്ര വിജയത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സുഹൃത്തേ… മുൻ കാലയളവിലെ വിജയകരമായ പ്രവർത്തനങ്ങൾ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കുടുതൽ ശക്തിപ്പെടുത്തുന്നതിനും സഹകരണം പുതുക്കാനും ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവർത്തിക്കാം’- നരേന്ദ്ര മോദി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *