തിരുവനന്തപുരം: കടയുടമയെ വാഹനമിടിച്ച് വീഴ്ത്തി ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പെരുമ്പഴുതൂരില്‍ പ്രൊവിഷണല്‍ സ്റ്റോര്‍ നടത്തുന്ന കരിപ്രക്കോണം കൃപാസദനത്തില്‍ രാജന്(60) നേരെയാണ് ആക്രമണമുണ്ടായത്. തൊട്ടടുത്ത കട നടത്തുന്ന വണ്ടന്നൂര്‍ പാരഡൈസ് വീട്ടില്‍ വിനോദ് കുമാര്‍(43) ആണ് ക്വട്ടേഷന്‍ നല്‍കിയത്.
കടയിലെത്തിയ തന്റെ പെണ്‍സുഹൃത്തിനോട് രാജന് മോശമായി പെരുമാറിയതില്‍ പ്രകോപിച്ചായിരുന്നു ക്വട്ടേഷന്‍. സംഭവത്തില്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത കുന്നത്തുകാല്‍, വണ്ടിത്തടം, ആലക്കോട്ടുകോണം, ആന്റണി ഭവനില്‍ മനോജ് എന്നുവിളിക്കുന്ന ആന്റണിയും(33) അറസ്റ്റിലായി. 25000രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍.
കഴിഞ്ഞമാസം 28-ന് രാത്രി 11.30-ന് വിഷ്ണുപുരത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് സംഭവം നടന്നത്.