കോഴിക്കോട്: ഫേസ്ബുക്ക് ബയോ തിരുത്തി സന്ദീപ് വാര്യര്‍. ‘കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍’ എന്നാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്ന സന്ദീപിനെ രഹസ്യനീക്കത്തിലൂടെ കോണ്‍ഗ്രസ് സ്വന്തം പാളയത്തിലെത്തിച്ചത്. രാവിലെ പാലക്കാട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ചേര്‍ന്നാണ് സന്ദീപിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സന്ദീപ് ഉയര്‍ത്തിയത്. ബിജെപി വെറുപ്പിന്റെ ഫാക്ടറിയാണെന്ന് സന്ദീപ് പറഞ്ഞു. അവിടെ ശ്വാസംമുട്ടി കഴിയുകയായിരുന്ന താന്‍ സ്നേഹത്തിന്റെ കടയില്‍ അംഗത്വം സ്വീകരിക്കുകയാണ്. താന്‍ ത്രിവര്‍ണ ഷാള്‍ അണിഞ്ഞതിന് കാരണം കെ. സുരേന്ദ്രനും കൂട്ടാളികളുമാണെന്ന് സന്ദീപ്.