രാജ്യത്ത് പുതുതായി 41,195 കോവിഡ് കേസുകൾ . രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 32.08 ദശലക്ഷം ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 490 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ് മരണം 4,29,669 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ ചികില്‍സയിലുള്ളത് 3,87,987 പേരാണ്. രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്.വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന രാജ്യത്ത് മൂന്നാം തരംഗം ആരംഭിച്ചതിന്റെ സൂചനയായി ഏതാനും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *