കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അഴുക്ക് ചാലില്‍ കുടുങ്ങി. ചുരം ഒന്നാം വളവിനും, രണ്ടാം വളവിനും ഇടക്ക് ചിപ്പിലി തോടിന് സമീപമാണ് അപകടം ഉണ്ടായത്. കര്‍ണാടക മാണ്ഡ്യയില്‍ നിന്നുള്ള സംഘമാണ് ബസ്സില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനവും ഗതാഗത നിയന്ത്രണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *