കൊച്ചി : എറണാകുളം പറവൂര്‍ മാഞ്ഞാലി എസ്എന്‍ജിഐ എസ്ടി (SNGIST) കോളേജില്‍ സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി. കോളേജിനകത്തു വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ബാങ്ക് അധികൃതരെ വിദ്യാര്‍ത്ഥികളും ജീവനക്കാരും രക്ഷിതാക്കളും തടഞ്ഞേക്കും. കഴിഞ്ഞ തവണ ജപ്തി നടപടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. വായ്പയെടുത്ത നാല് കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി. കോളേജ് ഇനി പലിശയടക്കം അടയ്ക്കാന്‍ ഉള്ളത് 19 കോടിയോളം രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *