കോഴിക്കോട്: റവന്യൂ ജില്ല കലോത്സവത്തില്‍ നാടോടിനൃത്തത്തില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് അര്‍ഹത നേടി അധുരിനാദ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ 9ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
പച്ചമരുന്ന് ഉപയോഗിച്ച് തൈലം ഉണ്ടാകുന്ന ലാടവൈദ്യന്‍ ആണ് നാടോടിനൃത്തത്തില്‍ അവതരിപ്പിച്ചത്. കാട്ടിലേക്ക് ആനയെയും പുലിയെയും കൊല്ലാന്‍ വരുന്ന ബ്രീട്ടിഷ് കാരെ കൊല്ലുന്ന ലാടവൈദ്യന്‍. അവസാനം ലാടവൈദ്യനെ കൊല്ലുന്നതാണ് നാടോടിനൃത്തത്തിന്റെ കഥ. സാബുജോര്‍ജ് ആണ് നാടോടിനൃത്തം പഠിപ്പിച്ചത്. രജിലോഷ് മോനിഷ ദമ്പതികളുടെ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *