കഥകളി സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഉപജില്ലയിലെ പാര്‍വതി അഭിലാഷ് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നളചരിതം നാലാം ദിവസം ആസ്പദമാക്കിയാണ് കഥകളി സംഗീതം അവതരിപ്പിച്ചത്.

വെള്ളിയോട് ജിഎച്ച്എസ്എസിലെ പ്ലസ് ടൂ കൊമേഴ്‌സ് വിദ്യാര്‍ത്ഥിനിയാണ്. ജില്ലയില്‍ ശാസ്ത്രീയ സംഗീതത്തില്‍ നാലാം തവണയാണ് പാര്‍വതി ഒന്നാംസ്ഥാനത്തെത്തുന്നത്. കഥകളി സംഗീതത്തില്‍ രണ്ടാം തവണയും.

പാര്‍വതിയുടെ സഹോദരി ഗൗതമിയും ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കുന്നുണ്ട്. ലളിതഗാനം, ശാസ്ത്രീയ സംഗീതം, കവിതാലാപനം എന്നിവയിലാണ് സിസിയുപി സ്‌കൂള്‍ ആറാം ക്ലാസുകാരിയായ ഗൗതമി പങ്കെടുക്കുന്നത്. സംഘഗാനം ദേശഭക്തിഗാനം എന്നിവയാണ് പാര്‍വതി അഭിലാഷ് മത്സരിക്കുന്ന മറ്റ് ഇനങ്ങള്‍.
ഷെയര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ അഭിലാഷ്, കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഡാനി ദമ്പതികളുടെ മൂത്തമകളാണ് പാര്‍വതി. അജിത്ത് ഭവാനിയാണ് ഗുരു.

Leave a Reply

Your email address will not be published. Required fields are marked *