സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം.10 ദിവസത്തിനകം നടന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാക്കണം. അടിമാലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ചില ജാമ്യവ്യവസ്ഥകള്‍ വെച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കി വിട്ടയക്കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്. പരാതി നല്‍കാന്‍ ഉണ്ടായ കാലതാമസം സംബന്ധിച്ച് സിദ്ദിഖ് കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. ആ ഉത്തരവ് ഈ കേസിലും ബാധകമെന്ന് കോടതി ചൂണ്ടികാണിച്ചു. ജസ്റ്റിസ് സി എസ് ഡയസ് ആണ് ഈ കേസ് കേട്ടത്.