കണ്ണൂര്‍: പുസ്തകവിവാദത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയെന്ന് ഇ.പി ജയരാജന്‍. പാര്‍ട്ടിക്ക് അകത്തും പുറത്തും തന്നെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യം. ഒരു വരി പോലും പ്രസിദ്ധീകരണത്തിനായി ആര്‍ക്കും നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഞാനൊരു കരാറും ആരെയും ഏല്‍പ്പിച്ചിട്ടില്ല. ഒരു കോപ്പിയും ഒരാള്‍ക്കും കൊടുത്തിട്ടുമില്ല. എന്തടിസ്ഥാനത്തിലാണ് ഇല്ലാത്ത കഥകള്‍ എഴുതിച്ചേര്‍ത്തത്. തെരഞ്ഞെടുപ്പ് ദിവസം പുറത്തിറക്കിയത്. ആസൂത്രിതമായ ഒരു പദ്ധതിയാണിത്. തെരഞ്ഞെടുപ്പിനെ അലങ്കോലപ്പെടുത്തുക,അതുപോലെ പാര്‍ട്ടിയെ പരാജയപ്പെടുത്തുക, അതുവഴി പാര്‍ട്ടിക്ക് അകത്തും പുറത്തും എന്നെ ഇടിച്ചുതകര്‍ക്കുക …ഇത് ആസൂത്രിതമായ ഒരു ഗൂഢാലോചനയാണ്. എനിക്ക് നേരെ നടക്കുന്ന ആക്രമണം പാര്‍ട്ടിയെ തകര്‍ക്കാനാണ്…ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഡിസി ബുക്‌സിനെതിരായ ഇ.പി ജയരാജന്റെ പരാതിയില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും . കോട്ടയം ജില്ലാ പൊലീസ് മേധാവി ഡിജിപിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി .