
മതേതരത്വത്തിനും സോഷ്യലിസത്തിനും പുതിയ നിർവചനങ്ങൾ നൽകിക്കൊണ്ട് ചീഫ് ജസ്റ്റിസ് സഞ്ജയ് ഗന്നയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞദിവസം പുറപ്പെടുവിച്ച വിധി കാലിക പ്രധാന്യമുള്ളതാണെന്ന് ഐഎൻഎൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
ഭരണഘടന ജീവിത പ്രമാണമാണെന്ന അനുഭവങ്ങളുടെ വെളിച്ചത്തത്തിൽ 1976 .42 ഭരണഘടന ഭേദഗതിയിലൂടെ ആമുഖത്തിൽ ഇന്ദിരാഗാന്ധി സെക്കുലർ സോഷ്യലിസവും എഴുതിചെർത്തത് പുന പരിശോധിക്കേണ്ടതില്ലെന്നുള്ള പരമോന്നത നീതിപീഠത്തിന്റെ കാഴ്ചപ്പാട് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. നവംബർ 26ന് സംസ്ഥാന വ്യാപകമായി INL നടത്തുന്ന വഖഫ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് കിഡ്സൺ കോർണർ സംഘടിപ്പിച്ച ജനകീയ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാസിം ഇരിക്കൂർ
യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി
സി എച്ച് ഹമീദ് മാസ്റ്റർ, സമദ്നരിപ്പറ്റ, PNKഅബ്ദുള്ള, ഡോ:സെമീന അബ്ദുള്ള, ഖദീജ ടീച്ചർ, എയർലൈൻസ് അസീസ്പി ,കുഞ്ഞാതു, യു.പി .അബൂബക്കർ, മറിയം ടീച്ചർ തുടങ്ങിയവർ സംസാരിച്ചു
ഐഎൻഎൽ ജില്ലാ ജനറൽ സെക്രട്ടറി OPഅബ്ദുറഹിമാൻ സ്വാഗതവും നാസർ കൈതപ്പൊയിൽ നന്ദിയും പറഞ്ഞു
