തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ സര്‍ക്കാര്‍ അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ദിവ്യക്കറിയുന്ന രഹസ്യങ്ങള്‍ പുറത്താകുമോ എന്ന പേടിയാണ് സര്‍ക്കാരിന്. നവീന്‍ ബാബു അഴിമതിക്കാരനെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമമുണ്ട്. കുടുംബത്തിനും ദിവ്യക്കും ഒപ്പം നിന്ന് സിപിഎം സെക്രട്ടറി ഇരട്ടത്താപ്പ് കാണിച്ചെന്നും സതീശന്‍ ആരോപിച്ചു.
എഡിഎമ്മിന്റെ മരണം സിബിഐ അന്വേഷിക്കണം. സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒപ്പമെന്ന പ്രതിപക്ഷത്തിന്റെ നിലപാട് സത്യമാണെന്നു വ്യക്തമായി. മരണത്തെ കുറിച്ച് അന്വേഷണം ഇല്ല. പാര്‍ട്ടി സെക്രട്ടറി എഡിഎമ്മിന്റെ കുടുംബത്തോടൊപ്പം എന്ന് പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ പ്രതിയെ ജയിലില്‍ പോയി കണ്ടു. സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ കോടതിയില്‍ സമ്മതിക്കണം.
പ്രശാന്തന്‍ പ്രധാനപ്പെട്ട ആളുടെ ബിനാമിയാണ്. ദിവ്യക്ക് രഹസ്യങ്ങള്‍ അറിയാം. ഇത് പുറത്താകുമോ എന്ന പേടി സര്‍ക്കാരിനുണ്ട്. ദിവ്യയെ പ്രീതിപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു.