ന്യൂഡല്‍ഹി : ഡല്‍ഹിയിലെ 40 സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ആര്‍ കെ പുരത്തെ ഡെല്‍ഹി പബ്ലിക് സ്‌കൂള്‍, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെയുള്ള സ്‌കൂളുകള്‍ക്കാണ് ബോംബ് ഭീഷണി. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഇ- മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളിന്റെ വിവിധഭാഗങ്ങളില്‍ ബോംബുകള്‍ വെച്ചിട്ടുള്ളതായി ഭീഷണി സന്ദേശത്തില്‍ പറയുന്നു. ബോംബ് നിര്‍വീര്യമാക്കാന്‍ 30000 ഡോളര്‍ ആവശ്യപ്പെട്ടതായി ഡല്‍ഹി പോലീസ് പറഞ്ഞു. സ്‌കൂളുകളിലേക്കെത്തിയ വിദ്യാര്‍ത്ഥികളെ തിരികെ വീട്ടിലേക്ക് അയച്ചിട്ടുണ്ട്. നിലവില്‍ പോലീസും അഗ്‌നി രക്ഷാ സേനയും സ്‌കൂളുകളില്‍ പരിശോധന നടത്തി വരികയാണ്.

ജിഡി ഗോയങ്ക സ്‌കൂളില്‍ നിന്ന് 6:15നും, ഡെല്‍ഹി പബ്ലിക് സ്‌കൂളില്‍ നിന്ന് 7:06 നും ആണ് ആദ്യ കോളുകള്‍ ലഭിച്ചതെന്ന് അഗ്‌നി രക്ഷാ സേന സംഘം പറഞ്ഞു. അഗ്‌നി രക്ഷാ സേന, ഡോഗ് സ്‌ക്വാഡ്, ബോംബ് ഡിറ്റക്ഷന്‍ ടീം, ലോക്കല്‍ പോലീസ് എന്നിവരടക്കം സ്‌കൂളിലുണ്ട്. അതേ സമയം ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *