ജീവിതോപാധിയും കിടപ്പാടവും എല്ലാം നഷ്ടമായ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർ അകപ്പെട്ടിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മറ്റ് ജീവിതമാർഗം ഇല്ലാത്ത ദുരന്തബാധിതർക്ക് സർക്കാരിൽ നിന്നുള്ള പ്രതിദിന 300 രൂപ ധനസഹായം കൂടി കൃത്യമല്ലാതായതോടെ ദുരിത കയത്തിലാണ്. നിരവധി പേർക്കാണ് ഇനിയും ദിവസം 300 രൂപ വെച്ചുള്ള സഹായം കിട്ടാനുള്ളത്. വാടകയും കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്

