ജാപ്പനീസ് ജനപ്രിയ ടൂവീലർ ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) അടുത്തിടെ ‘ആക്ടീവ ഇ’, ‘ക്യുസി1’ എന്നിവ പുറത്തിറക്കി ഇലക്ട്രിക് വാഹന വിഭാഗത്തിൽ പുതിയ യുഗത്തിന് തുടക്കമിട്ടു. എച്ച്എംഎസ്ഐയുടെ ആദ്യ ഇവി കർണാടകയിലെ ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു. ഇതിൻ്റെ ബുക്കിംഗ് 2025 ജനുവരി ഒന്നുമുതൽ ആരംഭിക്കും. 2025 ഫെബ്രുവരി മുതൽ ഡെലിവറി ആരംഭിക്കും

