
സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഇ. ഡി. (എക്സ്ട്രാ ഡീസന്റ്)യുടെ ട്രെയ്ലര്. സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബര്‍ 20-ന് തിയേറ്ററുകളിലെത്തും. ഇതുവരെ പത്തു ലക്ഷത്തിലേറെപ്പേരാണ് ട്രെയിലര്‍ കണ്ടത്. ഇ ഡിയുടെ പ്രൊമോ സോങ് നരഭോജി പന്ത്രണ്ട് ലക്ഷത്തില്‍പ്പരം കാഴ്ചക്കാരുമായി യൂട്യൂബ് മ്യൂസിക്കില്‍ ട്രെന്‍ഡിങ്ങിലാണ്.
പ്രമുഖ നിര്‍മാതാവായ ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയുന്നത് ആമിര്‍ പള്ളിക്കലാണ്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹന്‍ എന്നിവരുടെ ഫണ്‍ കോമ്പോയാണ് സിനിമയുടെ ഹൈലൈറ്റ്. വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത്, അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
