കുന്ദമംഗലം: പന്തീര്‍പാടം ജംഗ്ഷനില്‍ ദിവസവും രണ്ടും മൂന്നും വാഹനാപകടങ്ങള്‍ പതിവാകുന്നു. തിരക്ക് പിടിച്ച നാഷണല്‍ ഹൈവേയില്‍ ഭാഗ്യം കൊണ്ടാണ് പല അപകടങ്ങളില്‍ നിന്നും മനുഷ്യ ജീവനുകള്‍ രക്ഷപ്പെടുന്നത്.
നാല് റോഡും കൂടിയ ജംഗ്ഷനില്‍ ഒരു സിഗ്നല്‍ സംവിധാനമോ ഇല്ല. നെച്ചിപൊയില്‍ പയമ്പ്ര ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്കു ജങ്ങ്ഷന്‍ ആണ് എന്നറിയിക്കുന്ന ഒരു ബോര്‍ഡ് പോലും ഇല്ല. ഇജങ്ങ്ഷന്‍ അറിയാത്തവര്‍ നേരെ നാഷണല്‍ ഹൈവേയിലേക്ക് വാഹനം കയറ്റുന്ന കായ്ചയാണ് ഉള്ളത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു.

പല സ്ഥലങ്ങളിലും അധികൃതര്‍ കണ്ണ് തുറക്കുന്നെങ്കിലും പന്തീര്‍പാടത്തിന്റെ കാര്യത്തില്‍ അലംഭാവം ആണ് കാണിക്കുന്നത്. പന്തീര്‍പാടം പയമ്പ്ര ജങ്ങ്ഷന്‍ വീതി കൂട്ടുവാന്‍ നടപടി തുടങ്ങിയിട്ട് വര്ഷങ്ങളായി. രണ്ട് സൈഡില്‍ ഉള്ള ബില്‍ഡിങ് ഉടമകള്‍ സഹകരിച്ചിട്ട് പോലും അധികൃതരുടെ മെല്ലെപോക്ക് നയം മൂലം അതും പാതിവഴിയിലാണ്. അധികൃതരുടെ ഇ അനാസ്ഥക്കെതിരെ ജനങ്ങളുടെ ഇടയില്‍ പ്രതിഷേധം ഉണ്ട് . വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ ഇടപെട്ടില്ലെങ്കില്‍ ജാനകീയ സമരങ്ങള്‍ ഉണ്ടാകുമെന്ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഒ സലീം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *