സിപിഎം സംസ്ഥാന സമിതി അംഗമായ അഡ്വ. പി സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയാകും. ഇത് സംബന്ധിച്ച് സിപിഎം സെക്രട്ടേറിയറ്റില്‍ ധാരണയായി. സംസ്ഥാനകമ്മറ്റിയാണ് അന്തിമതീരുമാനമെടുക്കുക .ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സതീദേവിയെ വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം സിപിഎം സംസ്ഥാന സമിതിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ജോസഫൈന്‍ രാജിവച്ച സാഹചര്യത്തിലാണ് പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കേണ്ടിവന്നത്. ജോസഫൈന്‍ ഒഴിഞ്ഞ ശേഷം രണ്ട് മാസമായി വനിതാ കമ്മീഷന് അധ്യക്ഷയില്ലാത്ത അവസ്ഥയാണ്. ചാനല്‍പരിപാക്കിടെ ഫോണ്‍ വിളിച്ച് സഹായം തേടിയ യുവതിയോട് മോശമായി പെരുമാറിയതിന്റെ പേരിലാണ് ജോസഫൈന് രാജിവെക്കേണ്ടി വന്നത്.

മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ്. . സിപിഎം സംസ്ഥാന സമിതി അംഗമായ പി ജയരാജന്റെ സഹോദരിയും അന്തരിച്ച സിപിഎം നേതാവ് എം ദാസന്റെ ഭാര്യയുമാണ്.. 2004-ൽ വടകര ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് ജയിച്ചിരുന്നു. എന്നാൽ 2009-ൽ അവർ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *