
സംസ്ഥാന കലോത്സവത്തിൽ മത്സരാർത്ഥികളായെത്തുന്ന കുട്ടികളുടെ മാനസിക സമ്മർദ്ദം കുറക്കാൻ വേറിട്ട വഴിയുമായി ഗുരുവായൂർ സ്വദേശിനി മായാ ദേവി.ജോക്കർ വേഷത്തിലെത്തി പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികളുടെ ടെൻഷൻ കുറക്കാൻ ആണ് മായാദേവി ശ്രമിക്കുന്നത്.ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി കച്ചവടം നടത്തുന്ന മായാ ദേവി തന്റെ കച്ചവടത്തിന് വേണ്ടിയും ഫാൻസി ഡ്രസ്സ് നടത്താറുണ്ട് . ഓണ സമയത്ത് മാവേലിയായും ക്രിസ്തുമസ് സമയത്ത് സാന്റാ ക്ലോസ് ആയും ശിശു ദിനത്തിൽ ചാച്ചാജി ആയും മാറാറുണ്ടെന്ന് അവർ പറഞ്ഞു. തൃശൂർ സേക്രട്ട് ഹാർട്ട് സ്കൂളിൽ +1 ൽ പഠിക്കുന്ന മകൾക്ക് ജില്ലാതലത്തിൽ മംഗല്യം കളിയിൽ രണ്ടാം സ്ഥാനം ഉണ്ടായിരുന്നു അപ്പീലിന് പോയിരുന്നെങ്കിലും സംസ്ഥാന തലത്തിൽ മത്സരിക്കാൻ അവസരം കിട്ടിയില്ല. അതിന്റെ വിഷമം തീർക്കാൻ കൂടിയാണ് മായാ ദേവി ജോക്കർ വേഷം കെട്ടി സംസ്ഥാന കലോത്സവ നഗരിയിൽ എത്തിയിട്ടുള്ളത്.
