ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച് ഡി കരസ്ഥമാക്കി യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം .കേരള സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി.പി. അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിലാണ് ചിന്താ ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.

അനീതിക്കെതിരെയും അസമത്വത്തിനെതിരെയും നിലയ്ക്കാത്ത പോരാട്ടം തുടരുന്ന ലോകമെമ്പാടുമുള്ള യുവത്വത്തിനായി ഈ നേട്ടം സമർപ്പിക്കുന്നുവെന്ന് ചിന്ത ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ‘പഠിക്കുക പോരാടുക’ എന്ന മുദ്രാവാക്യം ഹൃദയത്തിൽ പതിപ്പിച്ചുതന്ന എസ്എഫ്‌ഐയാണ് ഈ അക്കാദമിക യാത്രയിലെ നേട്ടത്തിന് പിന്നിലെ ചാലകശക്തിയെന്നും ചിന്ത അഭിപ്രായപ്പെടുന്നു.

ഇന്ന് പുതുവർഷാരംഭം.
പുതു തുടക്കവും… പുതിയ സന്തോഷവും..💕
ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം എനിക്ക് പി.എച്ച്.ഡി. അവാർഡ് ചെയ്തു.
എന്റെ ഗവേഷണപ്രബന്ധം സമർപ്പിച്ചിരിക്കുന്നത് അനീതിക്കെതിരെയും അസമത്വത്തിനെതിരെയും നിലയ്ക്കാത്ത പോരാട്ടം തുടരുന്ന ലോകമെമ്പാടുമുള്ള യുവത്വത്തിനാണ്.
‘പഠിക്കുക പോരാടുക’ എന്ന മുദ്രാവാക്യം ഹൃദയത്തിൽ പതിപ്പിച്ചുതന്ന എസ്എഫ്ഐയാണ് ഈ അക്കാദമിക യാത്രയിലെ നേട്ടത്തിന് പിന്നിലെ ചാലകശക്തി. പപ്പയ്ക്കും മമ്മിയ്ക്കും ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി…❤️

Leave a Reply

Your email address will not be published. Required fields are marked *