
കുന്ദമംഗലം: എറണാകുളം സെന്റ് ജോസഫ് ഹൈസ്കൂളിൽ നടന്ന ഓൾ കേരള ഇന്റർ സ്കൂൾ വോളിബോൾ പെൺകുട്ടികളുടെ വിഭാഗത്തിലെ ചാമ്പ്യന്മാർക്കും ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയ കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വോളിബോളിൽ താരങ്ങൾക്ക് പിടിഎ യുടെ നേതൃത്വത്തിൽ ആദരവ് നൽകി.പിടിഎ പ്രസിഡണ്ട് ഫൈസൽ കെ പി ഉദ്ഘാടനം നിർവഹിച്ചു.
ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി. കെ ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ എം പി ടി എ പ്രസിഡന്റ് അഞ്ജിത എം, പി ടി എ വൈസ് പ്രസിഡണ്ട് പി സിദ്ധാർത്ഥൻ ,പ്രവീൺ പടനിലം, ടി പി നിധീഷ്, കോച്ച് സി യൂസഫ്, അധ്യാപകരായ പ്രജിത് കുമാർ കെ കെ, ശ്രീജിത്ത് എ പി, കെ സുനി എന്നിവർ സംസാരിച്ചു.
