
തൃശ്ശൂരിലെ രണ്ട് ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ പ്രതിഷേധ പ്രകടനത്തിന് പിന്നാലെ സംഘർഷം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും , എംടിഐ പോളിടെക്നിക് കോളേജിലും വിദ്യാർത്ഥികൾ ഏറ്റുമുട്ടി. എംടിഐ പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർത്ഥി അശ്വിനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കെഎസ്യു യൂണിറ്റ് സെക്രട്ടറി ആരോണിനും പരുക്കേറ്റു. അലോഷ്യസ് കോളേജിലും , നാട്ടിക എസ് എൻ കോളേജിലും കെഎസ്യുവിൻ്റെ കൊടിമരങ്ങൾ തകർത്തു.കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
