
സംസ്ഥാനം പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സർക്കാർ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീരവികസന വകുപ്പ് മൂന്നു ദിവസങ്ങളിലായി ‘ജീവനീയം 2024-25’ എന്ന പേരിൽ സംഘടിപ്പിച്ച ജില്ലാതല ക്ഷീര കർഷക സംഗമം സമാപന സമ്മേളനം ഉദ്ഘാടനം
കാട്ടുമുണ്ട തോട്ടത്തിൽ കൺവൻഷൻ സെൻ്റിൽ ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ഇരുപത്തിരണ്ട് കോടി ചെലവിൽ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലനം, തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന കിടാരി പാർക്കുകൾ, ക്ഷീരകർഷകർക്ക് ചികിത്സാ സഹായം നൽകുന്ന ‘ക്ഷീരസാന്ത്വനം’ എന്നിങ്ങനെ ബൃഹത്തായ പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്.