
സനൽകുമാർ ശശിധരന്റെ ജാമ്യം റദ്ദ് ചെയ്യാൻ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പ്രതിയാക്കി എറണാകുളം എളമക്കര പൊലീസ് കേസെടുത്തിരുന്നു.സനല്‍ കുമാര്‍ ശശിധരന്‍ നിലവില്‍ യു.എസിലാണ് താമസമെന്നാണ് പോലീസ് കണ്ടെത്തല്‍. അതിനാല്‍ പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. എംബസി വഴി പ്രതിയ്ക്കെതിരായ നടപടികള്‍ക്കുള്ള നീക്കങ്ങള്‍ പോലീസ് ആരംഭിച്ചു. ഒരു കേസ് നിലനില്‍ക്കെ അതേകേസിലെ പരാതിക്കാരിക്കെതിരെ അതിക്രമം മറ്റൊരു രാജ്യത്തുനിന്ന് തുടരുന്ന പ്രതിയെ ഡീപോര്‍ട്ട് ചെയ്ത് ഇന്ത്യയില്‍ എത്തിക്കാനുള്ള സാധ്യതകളും പൊലീസ് തേടുന്നുണ്ട്.