ഒരു കാലത്ത് വീടുകളിൽ ലഹരി കയറില്ല എന്ന ബോധമായിരുന്നുവെങ്കിൽ ഇന്ന് അതെല്ലാം നഷ്ട്ടപെടുകയാണ് വീടുകളുടെ അകത്തളങ്ങളിൽ നിന്നും വേദനയുടെ കഥകളാണ് പറയാനുള്ളത് .നൊന്ത് പ്രസവിച്ച പല അമ്മമാർ ഇന്ന് പറയുകയാണ് ഞങ്ങൾക്ക് മക്കളെ വേണ്ടായിരുന്നുവെന്ന്. പഴയ കാലത്ത് പൊതു സമൂഹത്തെ ബോധവാന്മാരാക്കുന്നത്തിലായിരുന്നു ശ്രദ്ധയെങ്കിൽ ഇന്ന് സ്വന്തം കുടുംബത്തിൽ നിന്നും തുടങ്ങേണ്ട അവസ്ഥയാണ്ഇന്ന് എല്ലാവർക്കും ഭയമാണ് ആശ്രയം ആവേണ്ടവർ അന്തകരായി മാറുന്നു..ഇതിനൊക്കെ പ്രധാന വില്ലന്മാർ ലഹരിയുടെ ഉപയോഗമാണ്. ഇതിനെതിരെ യുവാക്കൾ രംഗത്തിറങ്ങണം
മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ ഈ പ്രവർത്തനം അഭിനനന്ദങ്ങൾ അർഹിക്കുന്നു.ലഹരിക്കെതിരെ കുന്നമംഗലം പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റിയുടെ മില്യൻ ഷൂട്ടും പ്രതിജ്ഞയും എന്ന പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് കുന്നമംഗലം റെയ്ഞ്ച് സിവിൽ എക്സൈസ് ഓഫീസർ എൻ.സുജിത്ത്‌ സംസാരിക്കുകയായിരുന്നു.പ്രസിഡന്റ്‌ സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു
കെ പി ശൈഫുദീൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരിയിൽ അലവി,കെ കെ ഷമീൽ, എം വി ബൈജു,ടി കെ സീനത്ത്‌, സുൽഫി കുന്നമംഗലം, കെ കെ സി നൗഷാദ്, കൗലത്ത്‌,ഫാത്തിമ ജസ്‌ലി, ഷമീറ അരീപ്പുറം, നജീബ് പി,ഉബൈദ് ജി കെ, അൻഫാസ് കാരന്തൂർ, അൻവർ വി ഇ, റാഷിഖ്, സുഫിയാൻ, ഷമീർ മുറിയനാൽ, അമീൻ എൻ കെ,നിസാർ യൂ പി,അഷ്‌റഫ്‌ എം ടി, നാസർ ടി, മുഫ്സിദ്,മനാഫ് കളരിക്കണ്ടി തുടങ്ങിയവർ സംസാരിച്ചു
ഭാഗമായവർക്ക് സമ്മാനങ്ങളും നൽകി.

Leave a Reply

Your email address will not be published. Required fields are marked *