ദേശീയ ധനസമാഹരണ പദ്ധതിയിലൂടെ 2022-2025 കാലത്ത് വിറ്റഴിക്കുന്ന ആസ്തികളുടെ വിവരം പുറത്തുവിട്ട് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പുറത്തുവിട്ടതില്‍ 26,700 കിലോമീറ്റര്‍ റോഡും ഉള്‍പ്പെടും. 12 മന്ത്രാലയങ്ങള്‍ക്കുകീഴിലുള്ള ഇരുപതിലധികം ആസ്തികളാണ് വില്‍ക്കുക.

നാല് വര്‍ഷത്തെ ആസ്തിവില്‍പ്പന ചുവടെ,

റോഡുകള്‍: 1,60,200 കോടി. 27 ശതമാനം. ആകെ 1,21,155 കിലോമീറ്റര്‍ റോഡാണ് സ്വകാര്യമേഖലയ്ക്ക് കൈമാറുക. ഇതിന്റെ 22 ശതമാനം നാല് വര്‍ഷത്തിനകം. ദക്ഷിണേന്ത്യയില്‍ 28 മേഖലകളിലായി 1931 കിലോമീറ്റര്‍. കേരളത്തിലില്ല.

റെയില്‍വേ (1,52,496 കോടി): 400 റെയില്‍വേ സ്റ്റേഷനുകള്‍, 90 യാത്രാവണ്ടികള്‍, കൊങ്കണ്‍ റെയില്‍വേയുടെ 741 കിലോമീറ്റര്‍, 15 റെയില്‍വേ സ്റ്റേഡിയങ്ങളും തിരഞ്ഞെടുത്ത റെയില്‍വേ കോളനികളും. മൊത്തം ആസ്തിവില്‍പ്പനയുടെ 26 ശതമാനം.

വ്യോമയാനം: 25 വിമാനത്താവളങ്ങള്‍. 20,782 കോടി സമാഹരിക്കും. 18 ശതമാനം. കോഴിക്കോട് വിമാനത്താവളത്തിനു പുറമേ കോയമ്പത്തൂര്‍, ചെന്നൈ, തിരുപ്പതി എന്നിവയും ഉള്‍പ്പെടും.

സ്റ്റേഡിയം: രണ്ട് ദേശീയ സ്റ്റേഡിയങ്ങളും രണ്ട് പ്രാദേശിക സ്റ്റേഡിയങ്ങളും. 11,450 കോടി. ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്രു സ്റ്റേഡിയം ഇതില്‍ ഉള്‍പ്പെടും.

ടെലികോം-35,100 കോടി. വെയര്‍ഹൗസിങ്-28,900 കോടി. ഊര്‍ജവിതരണ മേഖല-45,200 കോടി. ഖനനം-28,747 കോടി. ഊര്‍ജോത്പാദനമേഖല-39,832 കോടി. പ്രകൃതിവാതക പൈപ്പ്ലൈന്‍-24,462 കോടി. തുറമുഖം-12,828 കോടി. പ്രോഡക്ട് പൈപ്പ്ലൈന്‍, മറ്റുള്ളവ-22,504 കോടി. അര്‍ബന്‍ റിയല്‍ എസ്റ്റേറ്റ്- 15,000 കോടി. റോഡ്, റെയില്‍വേ, ഊര്‍ജം, എണ്ണ-വാതക പൈപ്പ്ലൈന്‍, ടെലികോം മേഖലകള്‍മാത്രം ഇതില്‍ 83 ശതമാനവും വരും. ഈ വര്‍ഷംമാത്രം ഇതിന്റെ 15 ശതമാനം-0.88 ലക്ഷം കോടി സമാഹരിക്കും. ആദ്യവര്‍ഷം 88190 കോടി, രണ്ടാംവര്‍ഷം 1,62,422 കോടി, മൂന്നാംവര്‍ഷം-1,79,544 കോടി, നാലാംവര്‍ഷം 1,67,345 കോടി എന്ന കണക്കിലാണിത്.

Leave a Reply

Your email address will not be published. Required fields are marked *