സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപ വർദ്ധിച്ച് 63,560 രൂപയായി. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 7,945 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 8,667 രൂപയുമായി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാ​റ്റമൊന്നും സംഭവിച്ചിരുന്നില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 63,440 രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 1720 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്. ഈ മാസത്തെ ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി മൂന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 61,640 രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *