അക്ഷരങ്ങളുടെ കൂട്ടുകാരൻ കുന്ദമംഗലം പൈങ്ങോട്ടുപുറം കുറിഞ്ഞൻകോട് മനയിലെ കെ.നാരായണൻ നമ്പൂതിരി മാഷിന് ജീവിതയാത്രയിൽ ഒരു അംഗീകാരം കൂടി. ഈ വർഷത്തെ ഭാരത് സേവക് സമാജ പുരസ്കാരം കുന്ദമംഗലത്തെ കെ.നമ്പൂതിരി മാഷിന് സ്വന്തം. സാംസ്കാരിക പ്രവർത്തനങ്ങൾ, സാക്ഷരതാ പ്രവർത്തനങ്ങളിലെ മികവും പരിഗണിച്ചാണ് പുരസ്കാരം.അദ്ധ്യാപകനായി, ഗ്രന്ഥശാലാ പ്രവർത്തകനായി, സാക്ഷരതാ ഇൻസ്ട്രക്ടറായി, ചീഫ് റീസോഴ്സ് പേഴ്സണായി അങ്ങനെ എത്രയെത്ര വേഷങ്ങൾ. രണ്ട് ദേശീയ അവാർഡുകളുടെ തലക്കനമില്ലാതെ പല വേഷങ്ങൾ പകർന്നാടുകയാണ് ഈ മലയാളം അദ്ധ്യാപകൻ. 1965ൽ അണിഞ്ഞതാണ് അദ്ധ്യാപക വേഷം. പാലക്കാട് പാവറട്ടി സാഹിത്യ ദീപിക സംസ്‌കൃത കോളേജിലെ ബിരുദ പഠനം പൂർത്തിയാക്കിയ നമ്പൂതിരി മാഷിന് അദ്ധ്യാപകനാവാൻ ഫലം കാത്തുനിൽക്കേണ്ട വന്നില്ല. 22 വയസിൽ കോഴിക്കോട് സാവിയോ സ്കൂളിൽ നിയമനം. പിന്നീട് മേരിക്കുന്ന് ജെഡിടി സ്കൂളിൽ അധ്യാപനം.വിദ്യാർഥി കാലം തൊട്ടേ ഗ്രന്ഥശാല പ്രവർത്തകൻ.നാട്ടിലെ ഗ്രാമസേവിനി വായനശാലയുടെ പ്രസിഡൻ്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കുള്ള ലഘു നാടകങ്ങൾ, വർക്ക് എക്സ്പീരിയൻസ്, വ്യാകരണ പുസ്തകം എന്നിവ തയ്യാറാക്കിയിട്ടുണ്ട്. അധ്യാപകർക്കുള്ള റീഫഷറി കോഴ്സുകളിൽ സ്ഥിരം അധ്യാപകനായി. കൈപുസ്തകം തയ്യാറാക്കുന്ന സമിതിയിലും അംഗമാണ്. ഇന്ത്യയിൽ ആദ്യമായി മലയാളത്തിൽ തയ്യാറാക്കിയ പിക്ചർ ഡിക്ഷണറിയുടെ ചീഫ് റിസോഴ്സ് പേഴ്സണും ആയിരുന്നു. 1978 മുതൽ കാൻഫഡിൻ്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. സാക്ഷരതാ പ്രവർത്തനം ആരംഭിച്ച കാലം മുതലേ മുഖ്യ സംഘാടകനായി. 1989 റിസോഴ്സ് പേഴ്സണായി തുടങ്ങിയ സാക്ഷരതാ പ്രവർത്തനത്തിന് 40 വർഷത്തെ ചരിത്രമുണ്ട്. 2020ൽ ചീഫ് റിസോഴ്സ് സെൻറർ ആയി.സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി പുസ്തകങ്ങളും തയ്യാറാക്കി. 1978 എൻ.സി.ഇ.ആർ ടി അവാർഡും ഇദ്ദേഹത്തി നെ തേടിയെത്തി. വിദ്യാഭ്യാസ സംബന്ധമായി നിരവധി രചനകള്‍ പ്രസിദ്ധീകരിച്ചു. തുടര്‍വിദ്യാഭ്യാസം, തുല്യതാ പ്രോഗ്രാം ,നവസാക്ഷരതാ സാഹിത്യം എന്നീ വിഭാഗങ്ങളിലായി പുസ്തകങ്ങള്‍, പ്രൈമറുകള്‍ എന്നിവ തയ്യാറാക്കി. ലൈബ്രറി കൗണ്‍സില്‍, സംസ്ഥാന സാക്ഷരതാ മിഷന്‍, ജനശിക്ഷണ്‍ സന്‍സ്ഥാന്‍, അഹാര്‍ഡ്‌സ്, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ റിസോഴ്‌സ് പേഴ്‌സണ്‍. 1995ല്‍ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് നേടി. എന്‍.സി.ഇ.ആര്‍.ടി., അധ്യാപക കലാവേദി അവാര്‍ഡുകളും നേടിയിട്ടുണ്ട്.ഇദ്ദേഹത്തിൻറെ കൃതികൾ ദേശീയതയുടെ ഇടിമുഴക്കം, സാഹിത്യദര്‍പ്പണം (എഡി.), പ്രവൃത്തിപരിചയവും ദേശീയ വിദ്യാഭ്യാസനയവും (എഡി. സഹധർമ്മിണി നളിനി അന്തർജ്ജനം.മക്കൾ:
സന്തോഷ് ബാബു, സജീഷ് നാരായണൻ. ഫെബ്രുവരി 12ന് തിരുവനന്തപുരത്തെ കവടിയാർ ബി.എസ്. എസ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് ഒരു മണിക്ക് അവാർഡ് ദാന ചടങ്ങ് നൽകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *