
ശ്രീലങ്കൻ സമുദ്രാതിർത്തി അതിക്രമിച്ച് കടന്നുവെന്ന് ആരോപിച്ച് 14 തമിഴ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. ശ്രീലങ്കയുടെ വടക്കൻ മന്നാർ തീരത്ത് മത്സ്യബന്ധനത്തിനിടെയാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് രണ്ട് മത്സ്യബന്ധന ബോട്ടുകളും ശ്രീലങ്കൻ നാവികസേനാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
