കോതമംഗലത്തിന് സമീപം പുന്നേക്കാട് ശുചിമുറിയില്‍ക്കയറി ഒളിച്ച കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. പുന്നേക്കാട്, കൊണ്ടിമറ്റം സ്വദേശിയുടെ വീടിനോട് ചേര്‍ന്നുള്ള ശുചി മുറിയില്‍ നിന്നുമാണ് പതിനഞ്ചടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്.

വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം പാമ്പുപിടുത്ത വിദഗ്ധന്‍ ജുവല്‍ ജൂഡിയാണ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറിയത്.

ഇന്നലെ വൈകിട്ടാണ് വീട്ടുകാര്‍ ശുചിമുറിയില്‍ പാമ്പിനെ കണ്ടത്. പാമ്പിന്റെ ശീല്‍ക്കാര ശബ്ദം കേട്ടതോടെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വനപാലക സംഘം ഏറെ നേരത്തെ ശ്രമത്തിനുശേഷം സുരക്ഷിതമായി പാമ്പിനെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *