തൃശൂര്‍: തൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി കൊല്ലപ്പെട്ടു. പാണഞ്ചേരി 14-ാം വാര്‍ഡിലെ താമരവെള്ളച്ചാല്‍ സങ്കേതത്തിലെ മലയന്‍ വീട്ടില്‍ പ്രഭാകരന്‍ (60) ആണ് കൊല്ലപ്പെട്ടത്.
തൃശൂര്‍ താമര വെള്ളച്ചാല്‍ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവമായ പുന്നക്കായ ശേഖരിക്കാന്‍ പോയ ആദിവാസിയാണ് ആന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കാട്ടാനയുടെ അടിയേറ്റ് വീണശേഷം ചവിട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. നാലു കിലോമീറ്റര്‍ ഉള്‍വനത്തില്‍ കരടിപാറ തോണിക്കലില്‍ ഇന്ന് രാവിലെയാണ് സംഭവം. ഇയാളോടൊപ്പം മകനും മരുമകനമുണ്ടായിരുന്നു. കാട്ടനയുടെ അടിയേറ്റ് വീഴുകയായിരുന്നു. ഇതിനുശേഷം ആന ചവിട്ടി കൊലപ്പെടുത്തിയെന്നാണ് വിവരം. കൂടെയുള്ളവര്‍ ഓടിരക്ഷപ്പെടുയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *