നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ബോംബെന്ന് മറുപടി നല്‍കിയ യാത്രക്കാരന്‍ അറസ്റ്റില്‍.കോഴിക്കോട് സ്വദേശി റഷീദ് ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

കൊച്ചിയില്‍ നിന്ന് കോലാലമ്പൂരിലേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ബോര്‍ഡിങ് പാസ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ യാത്രക്കാരനോട് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ലഗേജിന് ഭാരം കൂടുതലാണല്ലോ , എന്താണ് ഇത്ര ഭാരം എന്ന് ചോദിച്ചു. ഇതിന് മറുപടിയായി ബോംബ് ആണെന്ന് പറഞ്ഞതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ നെടുമ്പാശ്ശേരി പൊലിസിനെ ഏല്‍പിക്കുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി എന്നതിന്റെ പേരില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ റഷീദിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *