കോട്ടയം ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ ഒരു സ്ത്രീയുടേയും രണ്ട് പെണ്‍കുട്ടികളുടേയും മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് വിവരം. ട്രെയിനിന്റെ ലോക്കോപൈലറ്റ് നല്കിയ പ്രതികരണമാണ് സംഭവത്തില്‍ നിര്‍ണായകമായത്. മൂന്ന് പേരും ട്രെയിന്‍ മുന്നിലേക്ക് ചാടുകയായിരുന്നുവെന്നും ഹോണ്‍ മുഴക്കിയിട്ടും മാറിയില്ല എന്നുമാണ് ലോക്കോപൈലറ്റ് ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
ഇന്ന് രാവിലെയാണ് പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്.പാറോലിക്കല്‍ സ്വദേശിനി ഷൈനി, മക്കളായ അലീന (11),
ഇവാന (10) എന്നിവരാണ് മരിച്ചത്. ഏറ്റുമാനൂര്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
