
കേരളത്തിലെ ബസ്റ്റാന്ഡുകളുടെ മുമ്പിൽ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് ആശാ വർക്കർമാരുടെ സമരത്തിന് പിന്നിലെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പിബി ഹർഷകുമാർ പറഞ്ഞു .ആശാവർക്കർമാരുടെ സമരസമിതി നേതാവ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന് പറഞ്ഞു അധിക്ഷേപ്പിച്ചു. വി.എസ് അച്യുതാനന്ദന്റെ ഭരണകാലത്താണ് 300 രൂപയിൽ നിന്ന് ഓണറേറിയം 500 രൂപയാക്കി ഉയർത്തിയത്. അത് 1000 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സമരം നടന്നു. അപ്പോഴൊന്നും ഈ പാട്ട കുലുക്കി പാർട്ടിയെ എങ്ങും കണ്ടില്ലെന്നും ഹർഷകുമാർ പറഞ്ഞു.സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാ വർക്കർമാരുടെ സമരം പുരോഗമിക്കുന്നതിനിടയിൽ സമരക്കാരും ഇടതുസംഘടനകളും തമ്മിലുള്ള വാക്പോരും ശക്തമായിട്ടുണ്ട്.
