കുന്ദമംഗലം: കെഎസ്എസ്‌പിയു (KSSPU) കുന്ദമംഗലം ഈസ്റ്റ് യൂണിറ്റ് കൺവെൻഷൻ കുന്ദമംഗലം എ.എം.എൽ.പി. സ്കൂളിൽ ശനിയാഴ്ച രാവിലെ 10.30ന് നടന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബുമോൻ എം പരിപാടി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഇ. ശിവരാമൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. വി.ഡി. പുഷ്പവല്ലി ടീച്ചർ, സരോജിനി ടീച്ചർ, ടി.കെ. ഗംഗാധരൻ മാസ്റ്റർ, അശോകൻ മാസ്റ്റർ, ബാലൻ മാങ്കുടി, സദാനന്ദൻ കടവത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി എൻ.കെ. അബ്ദുറഹ്മാൻകുട്ടി നന്ദി രേഖപ്പെടുത്തി.
