യുവാക്കള്‍ക്കിടയില്‍ വ്യാപകമാകുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം സിനിമകളല്ലെന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍. എന്നാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ സിനിമക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും സംഘടന പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

കുറ്റകൃത്യങ്ങള്‍ക്ക് കാരണം സിനിമയാണെന്ന വാദം അസംബന്ധവും അബദ്ധജഡിലവുമാണ്. ലഹരിയാണ് വില്ലന്‍ , അത് നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് കഴിയണം. ലഹരി വ്യാപനം തടയാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ സിനിമയെ പഴിചാരുന്നുവെന്നും സംഘടന കുറ്റപ്പെടുത്തി. സിനിമ ഉയര്‍ത്തിപ്പിടിക്കുന്നത് മനുഷ്യ പക്ഷത്തിന്റെ രാഷ്ട്രീയമാണ്.

നാര്‍കോട്ടിക്ക് ഈസ് എ ഡെര്‍ട്ടി ബിസിനസ്സ് എന്ന് ജനപ്രിയ നായകരെ കൊണ്ട് പറയിച്ച സംവിധായകരാണ് മലയാള സിനിമയില്‍ ഉള്ളത് എന്നും ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *