കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീട്ടി. കാര്‍ഗോ സര്‍വീസുകള്‍ക്കും തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള വിമാന സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ലെന്ന് ഡിജിസിഎ അറിയിച്ചു. ആഭ്യന്തര വിമാനസര്‍വീസുകള്‍ക്ക് തടസമില്ല. കഴിഞ്ഞവര്‍ഷമാണ് ആഭ്യന്തര വിമാനസര്‍വീസുകള്‍ക്ക് അനുമതി നല്‍കിയത്. വിവിധ രാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്ത റൂട്ടുകളില്‍ പ്രത്യേക വിമാന സര്‍വീസ് നടത്തുന്നത്.
ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. മൂന്നാം തരംഗം ഒക്ടോബറില്‍ മൂര്‍ധന്യത്തില്‍ എത്തുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍.
