കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എ വി ഗോപിനാഥ്. ഡി.സി.സി പുനസംഘടനയില്‍ പ്രതിഷേധിച്ചാണ് പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ എ.വി. ഗോപിനാഥ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്ന് ഗോപിനാഥ് പറഞ്ഞു.
മനസിനെ തളര്‍ത്തുന്ന സാഹചര്യമാണ് കോണ്‍ഗ്രസിലുള്ളതെന്നും പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയില്‍ തടസമാകാനില്ലെന്നും ഗോപിനാഥ് പറഞ്ഞു. ’50 വര്‍ഷമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഒരു അധികാരവും ലഭിക്കില്ലെന്ന പൂര്‍ണ്ണ വിശ്വാസത്തോടെ രാജിവെക്കുന്നു,’ ഗോപിനാഥ് പറഞ്ഞു.
ഒരു പാര്‍ട്ടിയിലും ചേരാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും മറ്റ് കക്ഷിനേതാക്കളുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടി വിടാനൊരുങ്ങിയ ഗോപിനാഥിനെ ഡി.സി.സി അധ്യക്ഷ സ്ഥാനം നല്‍കാമെന്നടക്കം പറഞ്ഞാണ് നേതാക്കള്‍ അനുയയിപ്പിച്ച് നിര്‍ത്തിയിരുന്നത്. എന്നാല്‍ ഗോപിനാഥിനെ തഴഞ്ഞ് എ. തങ്കപ്പനെയാണ് കോണ്‍ഗ്രസ് പാലക്കാട് ഡി.സി.സി അധ്യക്ഷനായി തെരഞ്ഞെടുത്തിട്ടുള്ളത്.