ചാലക്കുടി: പോട്ടയില്‍ ലോറി സ്‌കൂട്ടറിലിടിച്ച് യാത്രക്കാരന്‍ മരിച്ചു. ചാലക്കുടി പോട്ട ആശ്രമം സിഗ്‌നല്‍ ജംക്ഷനിലായിരുന്നു അപകടം. സിഗ്‌നല്‍ തെറ്റിച്ചെത്തിയ ലോറി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ വി ആര്‍. പുരം ഞാറക്കല്‍ അശോകന്‍ മകന്‍ അനീഷ് (40) ആണ് മരിച്ചത്.
അപകടത്തില്‍പ്പെട്ട രാസവസ്തു കയറ്റിയ ലോറി പൂര്‍ണമായും കത്തി നശിച്ചു. അപകടത്തെ തുടര്‍ന്ന് നിരങ്ങി നീങ്ങിയ സ്‌കൂട്ടര്‍ റോഡിലുരസിയാണ് ലോറിയ്ക്ക് തീപിടിച്ചത്. ഫയര്‍ഫോഴ്‌സിന്റെ രണ്ടു യൂണിറ്റ് എത്തി തീയണച്ചു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡ് കുറുകെ കടക്കുമ്പോഴാണ് അപകടം.